താൻ പിൻമാറിയെന്ന വാർത്ത തെറ്റ്; നീതി കിട്ടും വരെ പ്രതിഷേധം തുടരും: സാക്ഷി മാലിക്

ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്നും താൻ പിന്മാറിയെന്ന തരത്തിൽ പ്രചരിപ്പിച്ച വാർത്തകൾ തെറ്റാണെന്ന് സാക്ഷി മാലിക്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങൾ ആരും പിന്നോട്ടില്ലെന്ന് സാക്ഷി അറിയിച്ചു. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ തൻ്റെ ഉത്തരവാദിത്വവും നിറവേറ്റുകയാണെന്നും സാക്ഷി വ്യക്തമാക്കി

നീതി ലഭിക്കും വരെ പോരാട്ടം തുടരും. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സാക്ഷി മാലിക് അഭ്യർത്ഥിച്ചു. സാക്ഷി. സാക്ഷി മാലിക് റെയില്‍വെയിലെ ജോലിയില്‍ പ്രവേശിച്ചതിനാൽ സമരത്തിൽ നിന്നും പിൻമാറി എന്ന് തരത്തിൽ വ്യാപകമായി വാർത്ത പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് സാക്ഷി പ്രതികരണവുമായി രംഗത്ത് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News