ജമ്മു കശ്മീർ ആദ്യഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അതീവ ജാഗ്രതയിൽ സുരക്ഷാ സേന

ജമ്മു കശ്മീർ ആദ്യഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സുരക്ഷാ സേന ജമ്മു കശ്മീരിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. കിഷ്ത്വാർ , ഉധംപൂർ , പൂഞ്ച് , രജാറി ജില്ലകളിൽ സുരക്ഷാ സേന ഭീകരർക്കെതിരെ നടപടികൾ ശക്തമാക്കിയിരുന്നു. ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ച പശ്ചാത്തലത്തിലാണിത്. കിഷ്ത്വറിലെ ഏറ്റുമുട്ടലിൽ രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു.

ALSO READ: തിരുവോണത്തിന് എച്ച്ഐവി, ക്യാൻസർ ബാധിതർക്ക് സ്നേഹ സ്പര്‍ശവുമായി കെയർ ഫോർ മുംബൈ; രോഗ ബാധിതർക്ക് ഉച്ചഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്തു

ആദ്യഘട്ട വോട്ടെടുപ്പിൽ അനന്ത് നാഗ്, പുൽവാമ , ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിലെ 16 മണ്ഡലങ്ങളിലും ദോഡ ,കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ട് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. സെപ്തംബർ 25 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. ജമ്മു കശ്മീരിൻ്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News