ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. വൈകീട്ട് 3.30 ന് നടക്കുന്ന മത്സരത്തില്‍ കാല്‍ലോസ് അല്‍ക്കാരസ് സ്റ്റെഫാനോസ് സ്റ്റിറ്റ്‌സിപാസിനേയും നൊവാക്ക് ജോക്കോവിച്ച് കാരന്‍ കച്ചനോവിനേയും നേരിടും. നാലാം റൗണ്ടില്‍ നടന്ന മത്സരത്തില്‍ പെറുവിന്റെ ജുവാന്‍ പാബ്ലോ വരില്ലസിനെ 6-3 6-2 6-2 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കാരന്‍ കച്ചനോവിനെതിരെയുള്ള മത്സരത്തിന് ഒരുങ്ങുന്നത്.
Also Read: 2024ലെ പുരുഷ ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റാന്‍ സാധ്യത
https://www.kairalinewsonline.com/men-twenty-twenty-world-cup-likely-to-change-venue
ഇത്തവണ കിരീട സാധ്യതയില്‍ മുന്നിലുള്ള കാര്‍ലോസ് അല്‍ക്കാരസ് ഇറ്റലിയുടെ ലൊറന്‍സോ മുസേറ്റിയെ 6-3-6-2.6-2 എന്ന സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്റ്റെഫാനോസ് സ്റ്റിറ്റ്‌സിപാസിനെതിരെയുള്ള മത്സരത്തിന് ഒരുങ്ങുന്നത്.നാളെ നടക്കുന്ന വനിതാ സിങ്കിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അരിന സബലങ്ക, എലീന സ്വിറ്റോലിനയേയും നേരിടും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here