ഡെന്മാർക്ക്‌ 
രാജ്ഞി സ്ഥാനം ഒഴിയും

അപ്രതീക്ഷിത പ്രഖ്യാപനവുമായി ഡെന്മാർക്ക്‌ രാജ്ഞി മാർഗരറ്റ്‌ 2. ഉടൻ സ്ഥാനമൊഴിയുമെന്നാണ് രാജ്ഞി അറിയിച്ചത്. രാജ്ഞി ഇക്കാര്യം പ്രഖ്യാപിച്ചത്‌ ഞായറാഴ്‌ച അർധരാത്രി നടത്തിയ പുതുവർഷ പ്രസംഗത്തിലാണ്‌.

ALSO READ: ബ്രിട്ടീഷ്‌ നടൻ ടോം വിൽക്കിൻസൺ അന്തരിച്ചു

31-ാം വയസ്സിലാണ്‌ മാർഗരറ്റ്‌ അധികാരം ഏറ്റെടുത്തത്‌. അച്ഛൻ ഫ്രെഡറിക് ഒമ്പതാമൻ രാജാവിന്റെ മരണത്തെതുടർന്നാണ് മാർഗരറ്റ് സ്ഥാനം ഏറ്റെടുക്കുന്നത്. ഇതിന്റെ 52-ാം വാർഷികമായ ജനുവരി 14-നാണ്‌ എൺപത്തിരണ്ടുകാരിയായ രാജ്ഞി സ്ഥാനമൊഴിയുക. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ തീരുമാനം സ്ഥിരീകരിച്ചു. ഇനി സ്ഥാനം അലങ്കരിക്കുക മകനും കിരീടാവകാശിയുമായ ഫ്രെഡറിക് രാജകുമാരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News