ചോദ്യോത്തര വേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള സസ്പെന്‍ഡ് തെയ്തു. ശ്രദ്ധക്ഷണിക്കല്‍ സബ്മിഷന്‍ മറുപടികള്‍ സഭയുടെ മേശപ്പുറത്ത് വച്ചു.ഇന്നലെ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും കേരള ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണുണ്ടായതെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

ഇന്നലെ നടന്നത് ഗൗരവകരമായ സംഭവമാണെന്നും കക്ഷി നേതാക്കളുടെ യോഗം വിശദമായി അത് പരിശോധിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയുടെ നടത്തിപ്പിന് സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്.

ഇന്നലെ സ്പീക്കര്‍ ഇരിക്കുമ്പോള്‍ തന്നെ നിരവധി തവണ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തിയിരുന്നു. ഇത് ഒഴിവാക്കണമെന്ന് നിരവധിതവണ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം സമാന്തരസഭ ചേര്‍ന്നിട്ടും നടപടിയിലേക്ക് സഭ കടന്നിരുന്നില്ല. ഫ്‌ളോറിലെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തേക്ക് കാണിച്ചത് ശരിയാണോ എന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു.

ഫ്ളോറിലെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു. റെക്കോര്‍ഡ് ചെയ്യുന്നത് തടയാനുള്ള സാങ്കേതിക സംവിധാനമുണ്ട്. അത്തരം നടപടികളിലേക്ക് കടന്നിട്ടില്ല. പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. പക്ഷേ അതിലേക്കുള്ള മാര്‍ഗ്ഗം ശരിയായില്ലെന്നും അത്തരം പ്രതിഷേധങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു

നിയമസഭാ കക്ഷിനേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം വിട്ടുവീ‍ഴ്ചയ്ക്ക് തയ്യാറായില്ല. ഭരണപക്ഷ എം എൽ എമാർക്കെതിരെ നടപടി വേണം, റൂൾ 50 അനുവദിക്കണം എന്ന ആ‍വശ്യങ്ങളിൽ പ്രതിപക്ഷം ഉറച്ചു നിന്നു. സമാന്തര സഭയിൽ ഭരണ പക്ഷവും നടപടി ആ‍വശ്യപ്പെട്ടു.

തുടർന്ന് നടുത്തളത്തിൽ ഇറങ്ങി പ്ളക്കാർഡുകളും ബാനറും ഉയർത്തിയുളള പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. സഭ നടത്തി കൊണ്ടു പോകാൻ ക‍ഴിയാത്ത സാഹചര്യത്തിൽ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. സബ്മിഷൻ ശ്രദ്ധക്ഷണിക്കൽ എന്നിവയുടെ മറുപടി മന്ത്രിമാർ സഭയുടെ മേശപ്പുറത്ത് വച്ചു. തുടർന്ന് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തെയ്ക്ക് പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News