വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണാ കേസിൽ ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ എന്നിവരുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബത്തേരി ഡിവൈഎസ് പി ഓഫീസിലാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ വ്യാഴം മുതൽ ശനിവരെയാകും കസ്റ്റഡിയിൽ ചോദ്യം ചെയ്യുക. കൽപ്പറ്റ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി നിർദ്ദേശപ്രകാരമാണ് ഇന്ന് മുതൽ പ്രതികൾ സമയബന്ധിത കസ്റ്റഡിക്ക് ഹാജരായത്. ബത്തേരി ഡിവൈഎസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
ALSO READ; എൻഎം വിജയന്‍റെ ആത്മഹത്യ: പ്രതികളായ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് നാളെയും തുടരും
എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദികളായവരെന്ന് പരാമർശ്ശിക്കപ്പെട്ടതോടെയാണ് നേതാക്കളെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.ശനിയാഴ്‌ച അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ ഉപാധിയിലാണ് കോടതി കസ്റ്റഡി നിർദേശിച്ചത്. പ്രതികൾക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന് കോടതി അംഗീകാരം നൽകുകയായിരുന്നു.
ENGLISH NEWS SUMMARY: Today’s questioning of DCC President ND Appachan and KK Gopinathan in the suicide incitement case related to the death of Wayanad DCC Treasurer NM Vijayan has been completed.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here