ടിടിഇ വ്യാജം; .ടിടിഇ യുടെ യൂണിഫോം ധരിച്ച് ട്രെയിനിൽ ടിക്കറ്റ് പരിശോധിക്കാനെത്തിയ യുവതിയെ റെയിൽവേ പൊലീസ് പിടികൂടി

Fake TTE

കോട്ടയം : ടി.ടി.ഇ യുടെ വേഷം ധരിച്ച് ട്രെയിനിനുള്ളിൽ ടിക്കറ്റ് പരിശോധന നടത്തിയ യുവതിയെ റെയിൽവേ പൊലീസ് പിടികൂടി. കൊല്ലം കാഞ്ഞവേലി മുതുകാട്ടിൽ വീട്ടിൽ റംലത്താണ് (42)  പൊലീസ് അറസ്റ്റിലായത്. രാജ്യറാണി എക്സ്പ്രസ് ട്രെയിനിനുള്ളിൽ സതേൺ റെയിൽവേയുടെ ഐഡി കാർഡ് ധരിച്ചെത്തി പരിശോധന നടത്തിയ റംലത്തിനെ സംശയം തോന്നി ട്രെയിനിലുണ്ടായിരുന്ന ടിടിഇ അജയകുമാർ ചോദ്യം ചെയ്തു. ഇവർ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Also Read: ബൈക്ക് വാടകയെ ചൊല്ലി തര്‍ക്കം; ഷെയ്ന്‍ നിഗം നായകനാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെിയിൻ എത്തിയപ്പോൾ, വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ റെയിൽവേ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് റിമാൻഡ് ചെയ്തു.

Also Read: സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News