രാജ്യസഭയും ലോക്‌സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

രാജ്യസഭയും ലോക്‌സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മണിപ്പൂര്‍കലാപം, അധിര്‍ രജ്ഞന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ എന്നീ വിഷയങ്ങളില്‍ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമായി.

വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനവും മണിപ്പൂര്‍ വിഷയം, അധിര്‍ രജ്ഞന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ എന്നീ വിഷയങ്ങളില്‍ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ദമായി. ലോക്‌സഭയില്‍ അധിര്‍ രജ്ഞന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ആവശ്യം അംഗീകരിക്കാഞ്ഞതിനെ തടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌ക്കരിച്ചു. അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നിലും എംപിമാര്‍ പ്രതിഷേധം നടത്തി. രാജ്യസഭയിലും സമാനമായ സാഹചര്യമായിരുന്നു ഉണ്ടായത്. പ്രതിപക്ഷ എംപിമാര്‍ മണിപ്പൂര്‍ വഷയം ചര്‍ച്ച ചെയ്യണെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തണം എന്നീ ആവശ്യങ്ങളില്‍ ഉറച്ചു നിന്നു.

Also Read: രാഹുൽ ഗാന്ധിക്ക് ഫ്ലയിങ് കിസ് കൊടുക്കാൻ ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്: കോണ്‍ഗ്രസ് വനിത എംഎല്‍എ

അതിനിടെ ആം ആദ്മി അംഗം രാഘവ് ഛദ്ദയെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ദില്ലി സര്‍വ്വീസ് ബില്ലിനെതിരായ പ്രമേത്തില്‍ രാഘവ് ഛദ്ദ വ്യാജ ഒപ്പുകള്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പ്രിവിലേജ്കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരും. വര്‍ഷകാല സമ്മേളത്തിന്റെ ആദ്യ ദിനം മുതല്‍ പ്രതിപക്ഷം മണിപ്പൂര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്ത്രപരമായാണ് കേന്ദ്ര സർക്കാർ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടിയത്.

Also Read: മണിപ്പൂർ വിഷയത്തിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നത്; കപിൽ സിബൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration