ശാരീരിക വിഷമതയുണ്ടായ ഒരു സ്ത്രീക്കായി ടിക്കറ്റ് കൗണ്ടറിന്റെ ഗേറ്റ് തുറന്നതോടെ വന്‍ ഉന്തുതള്ളുമുണ്ടായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാന് ബിആര്‍ നായിഡു വ്യക്തമാക്കി. വൈകുണ്ഠ ഏകാദശി ആഘോഷങ്ങള്‍ക്ക് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി 90 ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ഇവിടെക്ക് വന്‍ജനപ്രവാഹമുണ്ടായി. വിഷ്ണു നിവാസം ക്ഷേത്രത്തിന് സമീപം ബൈറാഗിപട്ടേടയിലെ എംജിഎം ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന കൗണ്ടറിലാണ് സ്ഥിതി നിയന്ത്രണവിധേയമായത്. ഏകദേശം നാലായിരം മുതല്‍ അയ്യായിരം പേരാണ് ബുധനാഴ്ച രാവിലെ കൗണ്ടറില്‍ നിറഞ്ഞത്.
ALSO READ: തണുത്ത് വിറങ്ങലിച്ച് ദില്ലി; താപനില ഇനിയും താഴുമെന്ന് മുന്നറിയിപ്പ്
മതിയായ സജ്ജീകരണങ്ങള്‍ ഇല്ലാതിരുന്നതാണ് തിക്കിലും തിരക്കിലുംപ്പെട്ട് ആറു പേര്‍ മരിക്കാനും നാല്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായതെന്ന് തിരുപ്പതി കളക്ടര്‍ എസ് വെങ്കടേശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പതിനഞ്ച് മിനിറ്റോളമെടുത്താണ് തിരക്ക് നിയന്ത്രിച്ച് ആളുകളെ പുറത്തെത്തിച്ചതെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
വെങ്കിടേശ്വര ഭഗവാനേ വടക്കേ നടയിലൂടെ ദര്‍ശിക്കാനുള്ള അവസരമാണ് ഈ ആഘോഷകാലത്ത് നല്‍കുന്നത്. 1,20,000 ടോക്കണുകളാണ് സൗജന്യ ദര്‍ശനത്തിനായി ഭക്തര്‍ക്ക് വിതരണം ചെയ്യാന്‍ ഒരുക്കിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here