റെഡ് വൈന്‍ കുടിക്കുമ്പോള്‍ തലവേദന? ശരീരത്തില്‍ സംഭവിക്കുന്നതെന്ത്! ഈ വില്ലനെ തിരിച്ചറിയാം

ഡിസംബറെത്തുമ്പോഴെ… മനസിലാദ്യമെത്തുന്ന ഒരു പാനീയം റെഡ് വൈനാണ്. ക്രിസ്മസിന് പ്ലം കേക്കും വൈനും കൂടിയ കോമ്പിനേഷന്‍ ഇഷ്ടപ്പെടാത്തവരുമുണ്ടാകില്ല. എന്നാല്‍ റെഡ് വൈന്‍ കുടിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്ക് പിറ്റേ ദിവസം ഒരു തലവേദന ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണമെന്താണെന്ന് ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

സാധാരണയായി വൈനില്‍ അടങ്ങിയിരിക്കുന്ന സള്‍ഫൈറ്റും ബയോജെനിക്ക് അമിനീസ്, ടാനിന്‍ എന്നിവയാണ് ഈ തലവേദനയ്ക്ക് പിന്നിലെന്ന വിശ്വാസമായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് ഇങ്ങനെയാണ്. റെഡ് വൈനില്‍ ഒരു വില്ലന്‍ ഒളിഞ്ഞിരിപ്പുണ്ട്. കാര്യം വിശദമാക്കാം…

ALSO READ: എന്താണ് ഉഗാണ്ടയിൽ പടർന്ന് പിടിച്ച ഡിങ്ക ഡിങ്ക ?

റെഡ് വൈനില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് കുടിച്ച ശേഷം മദ്യം വിഘടിപ്പിക്കുമ്പോള്‍ ഉപാപചയ പ്രക്രിയയില്‍ കാലതാമസമുണ്ടാകും. ഇത് തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും. ആല്‍ക്കഹോളിന്റെ ദഹനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാം ഘട്ടമുള്ള പ്രക്രിയ മന്ദഗതിയിലാകുന്ന സമയം അസറ്റാല്‍ഡിഹൈഡ് അടിഞ്ഞുകൂടും. അപ്പോള്‍ ആദ്യ ഘട്ടത്തില്‍ എന്താണ് സംഭവിക്കുന്നത്?

ആദ്യ ഘട്ടത്തില്‍ എത്തനോള്‍ അസറ്റാല്‍ഡിഹൈഡായി മാറുകയും ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേസ് എന്ന എന്‍സൈം അസറ്റാല്‍ഡിഹൈഡിനെ അസറ്റേറ്റാക്കുകയും ചെയ്യുന്നു. മുന്തിരിയുടെ തൊലിയില്‍ അടങ്ങിയ ക്വെര്‍സെറ്റിന്‍ എന്ന ഫിനോളിക്‌സ് ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേസിന്റെ നല്ലൊരു ഇന്‍ഹിബിറ്ററാണ്. അഴുകല്‍ പ്രക്രിയയില്‍യില്‍ ചുവന്ന മുന്തിരിയില്‍ ഇവ കൂടുതല്‍ സമയം നിലനില്‍ക്കും.

ALSO READ: ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം

വീഞ്ഞ് അല്ലെങ്കില്‍ മറ്റ് ഭക്ഷണങ്ങളില്‍ നിന്നും ക്വെര്‍സെറ്റിന്‍ ശരീരത്തിലെത്തുമ്പോള്‍ ഭൂരിഭാഗവും കരള്‍ ഗ്ലൂക്കുറോണൈഡായി മാറ്റി പുറന്തള്ളും. എന്നാലും ക്വെര്‍സെറ്റിന്‍ ഗ്ലൂക്കുറോണൈഡ് ശരീരത്തിലെ മദ്യത്തിന്റെ മെറ്റബോളിസത്തെ തടസപ്പെടുത്തും. ഇതോടെ അസറ്റാല്‍ഡിഹൈഡ് സാന്നിധ്യം കൂടുകയും തലവേദനിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News