പി എസ് ജി വിട്ട് സൗദിയിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കി നെയ്മര്‍. ആഗോള തലത്തില്‍ കൂടുതല്‍ മികച്ച കളിക്കാരനാകണമെന്നുള്ള ആഗ്രഹമാണ് തന്നെ പി എസ് ജി വിട്ട് സൗദി അല്‍ ഹിലാലിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്ന് നെയ്മര്‍ പറഞ്ഞു. പുതിയ വെല്ലുവിളികളും അവസരങ്ങളും തേടിയാണ് ഈ തീരുമാനമെടുത്തതെന്നും താരം പറഞ്ഞു.
also read:ചന്ദ്രയാൻ-3 പകർത്തിയ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ
‘യൂറോപ്പില്‍ ഞാന്‍ വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെലവഴിച്ച സമയം ആസ്വദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മികച്ച കളിക്കാരനായി ഉയരണമെന്ന ആഗ്രഹമാണ് എന്നെ സൗദിയിലേക്കെത്തിച്ചത്. പുതിയ സ്ഥലങ്ങളില്‍ പുതിയ വെല്ലുവിളികളും അവസരങ്ങളും ഉപയോഗിച്ച് എന്നെത്തന്നെ പരീക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുതിയ കായിക ചരിത്രം കുറിക്കാന്‍ സൗദി ഉചിതമായ ലീഗാണ്. ഇപ്പോഴാണെങ്കില്‍ ഊര്‍ജമുള്ള ലോകോത്തര താരങ്ങള്‍ സൗദി പ്രോ ലീഗിലുണ്ട്’എന്നും നെയ്മര്‍ വ്യക്തമാക്കി.
also read:വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; നാലാം പ്രതിയെ തെളിവെടുപ്പിനായി ചെന്നൈക്ക് കൊണ്ടുപോയി
പി എസ് ജി യുമായി നീണ്ട 6 വര്‍ഷത്തെ കരാർ അവസാനിപ്പിച്ചാണ് നെയ്മര്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിലെത്തിയത്.ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാകുകയാണ് നെയ്മര്‍. ഇതിനു പുറമെ സൗദിയിൽ താരത്തിന് അത്യാഡംബര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.320 മില്യൺ ഡോളറിന്‍റെ (2600 കോടി) റെക്കോഡ് പാക്കേജാണ് നെയ്മര്‍ക്ക് അൽഹിലാൽ നൽകുന്നതെന്നാണ് റിപ്പോർട്ട്. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. പി എസ് ജിക്ക് ട്രാൻസ്ഫർ ഫീസായി 98 മില്യൺ ഡോളർ ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here