കോടതി കയറാൻ ഇനി ചെലവേറും. ഇതുവരെയും ഫീസ് ഏർപ്പെടുത്താതിരുന്ന ചില മേഖലകളെക്കൂടി ഉൾപ്പെടുത്തി കോർട്ട് ഫീസുകളിൽ വർധനവ് ഏർപ്പെടുത്താൻ ഫീസ് പരിഷ്കരണ സമിതിയുടെ ശുപാർശ.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ ലാൻ്റ് അക്വസിഷൻ ഓഫീസർ അനുവദിക്കുന്ന തുകകൾ അധികമായി അനുവദിക്കുന്ന നഷ്ടപരിഹാര തുക പെട്രോളിയം നിയമം, ഇന്ത്യൻ ടെലഗ്രാഫ് നിയമം, ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം എന്നിവയുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന അധികമായി വരുന്ന നഷ്ടപരിഹാര തുക എന്നിവയിൽ നിശ്ചിതമായ കോടതി ഫീസ് ഈടാക്കുവാൻ കമ്മിറ്റി ശുപാർശ ചെയ്തു.
ആർബിട്രേഷൻ കേസുകളുമായി ബന്ധപ്പെട്ട് വരുന്ന പലതരം ഹർജികളിന്മേൽ അതിൽ ഉൾപ്പെട്ടിട്ടുള്ള തുകയുടെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്കിൽ കോടതി ഫീസ് ഈടാക്കുവാനും കമ്മിറ്റി പുതുതായി ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, മുൻകൂർ ജാമ്യ അപേക്ഷകളിന്മേലും വർധിപ്പിച്ച കോടതി ഫീസ് ഈടാക്കാൻ ഫീസ് പരിഷ്കരണ സമിതി ശുപാർശ ചെയ്തിട്ടുണ്ട്..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here