തമാശക്ക് അടിച്ചു, അബദ്ധത്തിൽ തല സ്ലാബിലിടിച്ചു… മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ, സംഭവം മഹാരാഷ്ട്രയിൽ

Crime

മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ ബന്ധുവാണ് ക്രൂരകൃത്യത്തിൽ അറസ്റ്റിലായത്. മഹാരാഷ്ട്ര താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസ്സുള്ള കുട്ടിയെയാണ് കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തത്. കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ നവംബര്‍ 18-നാണ് താനെയിലെ പ്രേംനഗറിലെ വീടിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയെ കാണാതായത്. ഇതിനുപിന്നാലെ പെൺകുട്ടിയുടെ അമ്മയുടെ പരാതിയില്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തു. നവംബർ 21-ന് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍ താന്‍ മനഃപൂര്‍വം കൊലപ്പെടുത്തിയതല്ലെന്നാണ് കുട്ടിയുടെ ബന്ധു കൂടിയായ പ്രതി നൽകിയ മൊഴി. താൻ കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടയിൽ തമാശയ്ക്ക് അവളെ തല്ലുകയും തുടര്‍ന്ന് കുട്ടിയുടെ തല സ്ലാബില്‍ ഇടിക്കുകയുമായിരുന്നു. ഇങ്ങനെയാണ് മരണം സംഭവിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പെട്ടെന്ന് പരിഭാന്തനായ താൻ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഇത്തരത്തിലാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അതേസമയം, സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News