പെരുമ്പാവൂരിൽ തീച്ചൂളയില്‍ വീണ തൊ‍ഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

പെരുമ്പാവൂരിൽ മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍ വീണ അതിഥി തൊ‍ഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി നസീറിന്‍റെ (23) മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. കാൽപ്പാദത്തിൻ്റെ അസ്ഥിയാണ് ലഭിച്ചത്.

പെരുമ്പാവൂര്‍ ഓടയ്ക്കാലിയിൽ ഇന്നലെ  രാവിലെ 7ന് ആണ് അപകടമുണ്ടായത്. 15 അടിക്ക് മുകളില്‍ ആ‍ഴമുള്ള ഗര്‍ത്തത്തിലേക്കാണ് നസീര്‍ വീണുപോയത്. തീ കെടുത്തുന്നതിനിടെ നസീര്‍ ഗര്‍ത്തത്തിലേക്ക് വീ‍ഴുകയായിരിന്നു.സംഭവമറിഞ്ഞ ഉടന്‍ തന്നെ ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരിന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News