വഖഫിനെതിരെ പരോക്ഷ അധിക്ഷേപവുമായി ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി.
മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം ആണെന്നും മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതി ആണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം.മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പൊ കാണാനില്ലെന്നും വഖഫ് ബില്ല് കേന്ദ്ര സർക്കാർ പാസാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
“മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം. അത് പൂട്ടിക്കെട്ടും. അമിത് ഷായുടെ ഓഫീസിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയോ കിട്ടി.അത് പ്രചരിപ്പിക്കാൻ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ സംരക്ഷിക്കലല്ല മോദിയുടെ നയം. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പൊ കാണാനില്ല, അവർക്ക് അത് വേണ്ട.മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതി. കേന്ദ്ര സർക്കാർ വഖഫ് ബില്ല് പാസാക്കിയിരിക്കും”- എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ALSO READ; തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി
അതിനിടെ സുരേഷ് ഗോപിക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു.കേന്ദ്ര സർക്കാരിന്റെത് ഭിന്നിപ്പിക്കുന്ന തന്ത്രമാണെന്നും
ഒരു കേന്ദ്ര മന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞത് എന്നും അദ്ദേഹം വിമർശിച്ചു. പരാമർശത്തിനെതിരെപാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രംഗത്ത് വന്നു.സുരേഷ് ഗോപിയുടെ വാക്കുകൾ വഖഫിനെ കുറിച്ചുള്ള അജ്ഞത കൊണ്ട് അണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.രാജ്യത്തിൻ്റെ സമ്പത്ത് വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയ വഖഫ് ബ്രിട്ടീഷുകാരുടെ കാലത്തുള്ളതാണെന്നും വഖഫ് രാജ്യം അംഗീകരിച്ചതാണെനന്നും അദ്ദേഹം പ്രതികരിച്ചു.
മുൻപ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ പരാമർശവും വലിയ വിവാദത്തിലായിരുന്നു. വാവര് സ്വാമിക്കെതിരെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമർശം.‘പതിനെട്ടാം പടിക്ക് താഴേ ഒരു ചങ്ങായി ഇരിപ്പുണ്ട്, വാവര്, നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരും. അത് ചോദിച്ച് ആള് വരും, അനുവദിച്ചു കൊടുക്കണോ’- എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.വയനാട് ജില്ലയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കമ്പളക്കാടിലെ എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here