തിരുവനന്തപുരം നിവാസികൾക്ക് സർക്കാരിന്റെ ഓണസമ്മാനം; നവീകരിച്ച കലാഭവൻ മണി റോഡ് തുറന്നുകൊടുത്തു

നവീകരിച്ച തിരുവനന്തപുരം പനവിള കലാഭവൻ മണി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ്‌ റിയാസ് നിർവഹിച്ചു . മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ സ്മാർട്ട്‌ സിറ്റി മിഷനിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. റോഡ് നവീകരണത്തിനായി കരാർ ഏറ്റെടുത്തിരുന്ന മുംബൈ ആസ്ഥാനമായ കമ്പനി പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നില്ല.തുടർന്ന് കരാർ റദ്ദാക്കുകയും ഊരാലുകൾ സൊസൈറ്റിക്ക്‌ കരാർ നൽകുകയുമായിരുന്നു. മൂന്നുമാസം നിർമ്മാണ കാലാവധി ഉണ്ടായിരുന്ന റോഡിന്റെ പ്രവർത്തികൾ 63 ദിവസം കൊണ്ട് പൂർത്തിയാക്കിയാണ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. തിരുവനന്തപുരം നിവാസികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമാണ് നവീകരിച്ച കലാഭവൻ മണി റോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Also read:ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന

ആധുനിക നിലവാരത്തിലുള്ള റോഡിൽ ഇലക്ട്രിക്കൽ കേബിളുകൾ ടെലി കമ്മ്യൂണിക്കേഷൻ കേബിളുകൾ എന്നിവയെല്ലാം ഭൂഗർഭ പില്ലറുകൾ വഴിയാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ഭിന്നശേഷി സൗഹൃദ ഫുട്പ്പാത്ത്, ആവശ്യമായ തെരുവുവിളക്കുകൾ, പനവിള ജംഗ്ഷന്റെ സൗന്ദര്യ വൽക്കരണം എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. കലാഭവൻ മണി റോഡ് നവീകരിച്ച തുറന്നുകൊടുത്തതോടെ ബേക്കറി ജംഗ്ഷനിലെ ചെറിയ ഗതാഗതക്കുരുക്കിനും പരിഹാരമായിട്ടുണ്ട്.

Also Read: ഓണക്കിറ്റ് വിതരണം നാളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News