‘രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; ഇനി കണ്ടെത്താനുള്ളത് 206 പേരെ’: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു ദൗത്യം. ചാലിയാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്. ഇതുവരെ 148 മൃതദേഹങ്ങള്‍ കൈമാറി. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:വയനാടിന് സിപിഐഎം എംപിമാരുടെ കൈത്താങ്ങ്; ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News