മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ യോഗം തിരുവനന്തപുരത്ത് ആണ് നടക്കുന്നത്.

ALSO READ:അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും. മേഖലാതല അവലോകന യോഗങ്ങള്‍ക്കുള്ള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ALSO READ:ബിജെപി എംഎൽഎയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

സെപ്റ്റംബർ 28 നു പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടക്കും. ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗങ്ങള്‍ എറണാകുളം ബോള്‍ഗാട്ടി പാലസിലും ഒക്ടോബര്‍ അഞ്ചിന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗങ്ങൾ കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here