‘ഞാൻ നിഷ്കളങ്കനാണ്’ വി ഡി സതീശന് മറുപടിയുമായി സുധാകരൻ; കോൺഗ്രസിനുള്ളിലെ ഭിന്നത വീണ്ടും പുറത്ത്

Congress

വി ഡി സതീശന് മറുപടിയുമായി കെ സുധാകരൻ. താൻ നിഷ്കളങ്കൻ തന്നെയെന്ന് സതീശന്റെ പ്രസ്താവനക്ക് മറുപടി എന്ന രീതിയിൽ സുധാകരൻ പറഞ്ഞു. മറച്ചു വെച്ചിട്ട് ഒന്നുമുണ്ടാക്കാനില്ല. പറയാൻ തോന്നിയത് പറയും ചെയ്യാൻ തോന്നിയത് ചെയ്യും, അതാണ് തൻ്റെ ശൈലിയെന്നും സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ഭിന്നത വീണ്ടും മറ നീക്കി പുറത്തുവരുകയാണ്. അൻവറിനെ കൂടെനിർത്തേണ്ടതായിരുന്നുവെന്ന്‌ സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ സുധാകരൻ വ്യക്തമാക്കി. അത്‌ സതീശന്റെ വീഴ്‌ചയാണ്‌. തന്റെ അഭിപ്രായം ശരിയല്ലേയെന്ന്‌ ഒപ്പമുണ്ടായിരുന്ന കെപിസിസി വൈസ്‌പ്രസിഡണ്ട്‌ ജോസഫ്‌ വാഴയ്‌ക്കനോട്‌ സുധാകരൻ ആരാഞ്ഞെങ്കിലും അദ്ദേഹം പരസ്യപ്രതികരണത്തിന്‌ തയ്യാറായില്ല.

Also Read: വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളത്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

‘കാര്യങ്ങൾ തുറന്നുപറയാൻ നട്ടെല്ലുവേണം’ എന്നും സുധാകരൻ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ്‌ കാര്യങ്ങൾ താനും പ്രതിപക്ഷ നേതാവും ചേർന്നാണ്‌ തീരുമാനിക്കുന്നതെന്ന്‌ പറഞ്ഞ്‌ സതീശന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലുള്ള അതൃപ്‌തിയും അദ്ദേഹം പ്രകടിപ്പിച്ചു.

Also Read: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ്, അത് വേണമെന്ന് പറയുന്നവരാണ് യുഡിഎഫ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി വാർത്താസമ്മേളനത്തിൽതന്നെ ഇരുവരും പോരടിച്ചിരുന്നു. ഒരു ഇടവേളക്കുശേഷം പോര്‌ വീണ്ടും മൂർച്ഛിക്കുകയാണ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രണ്ടുപേരും ചേർന്ന്‌ നയിച്ച ജാഥയുടെ വാർത്താസമ്മേളനത്തിനിടയിൽ പ്രതിപക്ഷനേതാവിനെ മാധ്യമപ്രവർത്തകർക്കു മുമ്പിൽ സുധാകരൻ അസഭ്യം പറയുന്നതിലേക്കുവരെ ഭിന്നത എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News