നിപ ബാധിച്ച് ആയഞ്ചേരിയിൽ മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

നിപ ബാധിച്ച് ആയഞ്ചേരിയിൽ മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഈ മാസം അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

ഓഗസ്റ്റ് 5,6 ,7 തീയ്യതികളിൽ കുടുംബ വീട്ടിലായിരുന്നു. 7 ആം തീയതി ഉച്ചയ്ക്ക് റുബിയാൻ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു.ഓഗസ്റ്റ് 8 നു രാവിലെ 10 .15 മുതൽ 10.45 വരെ ആയഞ്ചേരി പി.എച്ച്.സിയിൽ ചികിസ തേടി. ഉച്ചക്ക് 12 മുതൽ 1 വരെ തട്ടാൻകോട് മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തു.തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി.ഓഗസ്റ്റ് 9 നും 10 നും വില്യാപ്പള്ളി എഫ്എച്ച്സിയിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 10 നു വൈകിട്ട് വടകര ജില്ലാ ആശുപത്രിയിൽ എത്തി. ഓഗസ്റ്റ് 11 നു രാവിലെ 8 മണിക്ക് Dr.ജോതികുമാർ ക്ലിനിക്കിലെത്തി.അവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും 7 മണിക്ക് കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിലേക്കും മാറ്റി എന്നാണ് റൂട്ട് മാപ്പിൽ പറയുന്നത് .

ALSO READ:പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
അതേസമയം നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദ് അലിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മരുതോങ്കര മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റൂട്ട് മാപ്പാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് ഓഗസ്റ്റ് 22 ന് ലക്ഷങ്ങള്‍ തുടങ്ങിയതായി റൂട്ട് മാപ്പില്‍ പറയുന്നു.

also read- നിപ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണം ?

ഓഗസ്റ്റ് 23ന് വൈകീട്ട് ഏഴ് മണിക്ക് മുഹമ്മദ് അലി തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 25 ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം തന്നെ 12:30 ന് കള്ളാഡ് ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. ഓഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 1.30 വരെ കുറ്റ്യാടി ഡോ ആസിഫലി ക്ലിനിക്കില്‍ എത്തി. ഓഗസ്റ്റ് 28ന് രാത്രി 9.30 ന് തൊട്ടില്‍പാലം റഹ്‌മ
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഓഗസ്റ്റ് 29ന് അര്‍ദ്ധരാത്രി ആംബുലന്‍സ് മാര്‍ഗം കോഴിക്കോട് ഇക്ര ആശുപത്രിയില്‍ എത്തിച്ചു. ഓഗസ്റ്റ് 30 ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News