മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം

മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപവത്കരിച്ച മേല്‍നോട്ട സമിതിയും. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസം 27 ന് മേല്‍ നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കും.

മുല്ലപ്പെരിയാര്‍ ഡാമില്‍ സ്വതന്ത്ര സമിതിയെ വെച്ച് അടിയന്തര സുരക്ഷ പരിശോധന വേണമെന്ന് ആവശ്യപെട്ട് കേരളം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 9 ന് മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. കേരളത്തിന്റെയും തമിഴ് നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയില്‍ പങ്കെടുത്തു. അണകെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നമുള്ളതായി ആരും ശ്രദ്ധയില്‍ പെടുത്തില്ലെന്ന് സുപ്രീം കോടതി രൂപികരിച്ച മേല്‍ നോട്ട സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മേല്‍നോട്ട സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 27-ന് മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കും. 28-ന് മേല്‍നോട്ട സമിതിയുടെ യോഗം ചേരുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണം. പരിശോധന നടത്തുമ്പോള്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. പരിശോധന മുഴുവനായി വീഡിയോയില്‍ ചിത്രീകരിക്കണം എന്നിവയാണ് കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News