വരണ്ടുണങ്ങിയ തടാകങ്ങള്‍ നിറച്ച്, പെരുമഴയും വെള്ളക്കെട്ടും; സഹാറ മരുഭൂമിയില്‍ അത്യപൂര്‍വ കാഴ്ച

തെക്കുകിഴക്കന്‍ മൊറോക്കോയിലെ കനത്ത മഴയെത്തുടര്‍ന്ന് സഹാറ മരുഭൂമിയില്‍ വെള്ളക്കെട്ട്. കഴിഞ്ഞ മാസം മൊറോക്കയിലുണ്ടായ കനത്ത മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കനത്ത മഴയും. സംഭവത്തിന്റെ ഭാഗമായി 50 വര്‍ഷത്തോളമായി വറ്റിവരണ്ടു കിടന്നിരുന്ന ഇറിക്വി- തടാകം ഇപ്പോള്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഭൂകമ്പത്തില്‍ നിന്നും അതിജീവനം സാധ്യമാക്കി വരുന്നതിനിടെയാണ് മറ്റൊരു പ്രകൃതിദുരന്തം കൂടി മൊറോക്കോയെ തേടിയെത്തിയിട്ടുള്ളത്.

ALSO READ: മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനം: കേരള മുസ്ലിം ജമാഅത്ത്

50 വര്‍ഷത്തിനിടെ മൊറോക്കോയില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം ഇപ്പോഴാണ് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്തിട്ടുള്ളതെന്ന്് കാലാവസ്ഥാ ഏജന്‍സി ഉദ്യോഗസ്ഥനായ ഹുസൈന്‍ യൂബെബ് മാധ്യമങ്ങളോട് വ്യക്തമാക്കി. മൊറോക്കന്‍ തലസ്ഥാനമായ റബാറ്റില്‍ 450 കി.മീ അകലെയായുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് മാത്രം 24 മണിക്കൂറില്‍ 100 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചിട്ടുള്ളത്. ആഗോളതാപനം വലിയതോതിലുള്ള കാലാവസ്ഥാ വ്യതിയാന ഭീഷണിയാണ്് ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ വരുത്തിയിട്ടുള്ളത്. ഇത് ഉയര്‍ന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News