സമസ്തയെ ശുദ്ധീകരിക്കണമെന്ന് ഹക്കീം ഫൈസി; സമസ്ത- ലീഗ് തർക്കം നീറിപ്പുകയുന്നു

SAMASTHA

സമസ്ത- ലീഗ് തർക്കത്തിൽ സിഐസി വിഷയം വീണ്ടും സജീവമാകുന്നു. സമസ്തയെ ശുദ്ധീകരിക്കണമെന്ന ഹക്കീം ഫൈസിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് കാരണം.എറണാകുളത്ത് നടക്കുന്ന വാഫി – വഫിയ ബിരുദദാന സമ്മേളനത്തിൽ നിന്ന്  സാദിഖലി തങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമം  സമസ്ത ആരംഭിച്ചു. 

സമസ്ത – ലീഗ് തർക്കത്തിൽ ഇരുപക്ഷവും വിട്ടു വീഴ്ചയില്ലാതെ മുന്നോട്ട് പോകുകയാണ്. സി ഐ സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ, ജമാ അത്തെ ഇസ്ലാമി ബന്ധം ആരോപിച്ച് സമസ്ത രംഗത്ത് വന്നു. സി ഐ സി  പ്രസിഡൻ്റായി പാണക്കാട് സാദിഖലി തങ്ങൾ തുടരുന്നതിനിടെയാണ് സമസ്തയുടെ ഗുരുതര ആരോപണം. 

ALSO READ; വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികൾ പിടിയിൽ

എറണാകുളത്ത് നടക്കുന്ന വാഫി – വഫിയ ബിരുദദാന സമ്മേളനത്തിൽ സാദിഖലി തങ്ങൾ പങ്കെടുക്കുമെന്ന് ഹക്കീം ഫൈസി അറിയിച്ചിരുന്നു. കഴിഞ്ഞ തവണ , സമസ്തയുടെ എതിർപ്പിനെ തുടർന്നാണ് സാദിഖലി തങ്ങൾ പരിപാടിയിൽ നിന്ന് വിട്ടു നിന്നത്. സമസ്ത – ലീഗ് ബന്ധം കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന മുന്നറിയപ്പ് മുശാവറ നൽകുന്നുണ്ട്. 

 അതേസമയം ഹക്കീം ഫൈസി മത രാഷ്ട്രവാദം പ്രചരിപ്പിക്കുന്നതായുള്ള  ആരോപണത്തെ തള്ളാൻ സമസ്തയിലെ ലീഗ് അനുകൂലികൾക്കും കഴിയുന്നില്ല. പ്രശ്നം ആശയതലത്തിൽ സജീവമാക്കി നിർത്താനാണ് സമസ്ത തീരുമാനം. ഇത് സാദിഖലി തങ്ങൾക്കും മുസ്ലീം ലീഗിനും തലവേദന ആവും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News