താരമൂല്യമുള്ള ലോകത്തെ ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളെയെല്ലാം കൈപ്പിടിയിലൊതുക്കി സൗദി ക്ലബ്, നൽകുന്നത് കോടികൾ

ലോകത്ത് ഏറ്റവും താരമൂല്യമുള്ള ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളെയെല്ലാം സ്വന്തമാക്കി സൗദി പ്രോ ലീഗ്. ഉയർന്ന താരമൂല്യമുള്ള ലോകത്തെ 15 കളിക്കാരിൽ 7 പേരെയും സ്വന്തമാക്കിയാണ് സൗദി പ്രോ ലീഗ്, ഫുട്ബോളിലെ തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര കായിക പോർട്ടലായ ഗിവ് മി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ദശലക്ഷം പൗണ്ട് വരെയാണ് ഇവരുടെ പ്രതിവാര വേതനം. അൾജീരിയൻ താരം റിയാദ് മഹ്റസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ALSO READ: ‘പാർട്ടിയുടെ അഭിമാനം’; യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി മുൻ ഡെമോക്രാറ്റ് തുളസി ഗബ്ബാർഡിനെ നിയമിച്ച് ട്രംപ്

8,58,900 പൗണ്ടാണ് ഇദ്ദേഹത്തിന് പ്രതിവാരം നൽകുന്ന വേതനം. സെനഗൽ താരം സാദിയോ മാനെയാണ് രണ്ടാം സ്ഥാനത്തുള്ളത്. വേതനം 6,58,200 പൌണ്ട്. സെനഗൽ താരം കലിഡൗ കൗലിബാലിയ്ക്കാണ് മൂന്നാം സ്ഥാനം. വേതനം 5,70,900 പൌണ്ട്. കൂടാതെ, ഘാന താരം സെക്കോ ഫൊഫാന, ഐവറിയൻ താരം ഫ്രാങ്ക് കെസി, കാമറൂണിയൻ താരം എഡ്വാർഡ് മെൻഡി,  മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബൗനൂ എന്നിവരും സൌദി ക്ലബിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News