മാസപിറവി കണ്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് സൗദി സുപ്രീംകോടതി

ശവ്വാല്‍ മാസപിറവി ഇന്ന് ദര്‍ശിച്ചാല്‍ അറിയിക്കണമെന്ന് സൗദി അറേബ്യ സുപ്രീംകോടതി. ഈദുല്‍ ഫിത്തറിന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച്ച മാസപിറവി ദര്‍ശിച്ചാല്‍ പൊതുജനങ്ങള്‍ അറിയിക്കണമെന്നാണ് സൗദി സുപ്രീംകോടതി അറിയിച്ചത്. രാജ്യത്തെ ഇസ്ലാമിക വിശ്വാസികളായ പൗരന്‍മാര്‍ മാസപിറവി കണ്ടാല്‍ തെളിവുകള്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച റമദാന്‍ 29 ആണ്.
നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദര്‍ശിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം എന്നാണ് നിര്‍ദേശം.

വ്യാഴാഴ്ചയാണ് മാസപിറവി ദൃശ്യമാകുന്നതെങ്കില്‍ ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നത് വെള്ളിയാഴ്ച്ച ആയിരിക്കും. അതേസമയം മാസപിറവി ദൃശ്യമാകുന്നത് വെള്ളിയാഴ്ചയാണെങ്കില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത് ശനിയാഴ്ചയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News