ആമയിഴഞ്ചാന്‍ തോട്ടിൽ ടണലിൽ റോബോട്ടിക് പരിശോധനയിൽ അടയാളം കണ്ട സ്ഥലത്ത് ജോയ് ഇല്ല. ക്യാമറയിൽ കണ്ടത് മാലിന്യമെന്ന് സ്കൂബ ടീം വ്യക്തമാക്കി. തെരച്ചിൽ വീണ്ടും വ്യാപിപ്പിക്കാൻ ദൗത്യസംഘം.
Also read:പയ്യന്നൂർ കോളേജിലെ റാഗിങ് പരാതി; 10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
നിര്‍ണായകമെന്ന് കരുതിയ ദൃശ്യങ്ങള്‍ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സ്‌കൂബ ടീമിന് ലഭിച്ചത്. നൈറ്റ് വിഷന്‍ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കിയായിരുന്നു പരിശോധന നടത്തിയത്. അത് വഴിയാണ് പ്രതീക്ഷ ലഭിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത് എന്നാൽ ആ പ്രതീക്ഷയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
Also read:മടുപ്പുള്ള ദോശയോട് ഗുഡ് ബൈ; ഇനിയുണ്ടാക്കാം സിൽക്ക് ദോശ..!
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ഇന്നലെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here