എല്‍ഡിഎഫിന്റേത് ജനാധിപത്യ ജനകീയ സീ പ്ലെയിന്‍; യുഡിഎഫ് തമ്മിലടിച്ച് പദ്ധതി കുളമാക്കിയെന്നും മന്ത്രി റിയാസ്

seaplane-kerala-pa-muhammad-riyas

സീപ്ലെയിൻ സംബന്ധിച്ച് സിപിഎമ്മില്‍ രണ്ട് അഭിപ്രായം ഇല്ലെന്നും കായലില്‍ ഇറക്കുന്നതിലാണ് എതിര്‍പ്പെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡാമിലാണ് സീപ്ലെയിൻ ഇറക്കുന്നത്. ഡാമില്‍ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പ് അറിയിച്ചിട്ടില്ല. കായലില്‍ ഇറക്കുന്നത് വരുമ്പോള്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞത് തൊഴിലാളികളുടെ വികാരമാണ്. അത് തീര്‍ത്തും ശരിയുമാണ്. എല്‍ഡിഎഫിന്റേത് ജനാധിപത്യ ജനകീയ സീ പ്ലെയിന്‍ ആണ്. യുഡിഎഫിന്റെതു തൊഴിലാളിവിരുദ്ധമായിരുന്നു. യുഡിഎഫ് ഗ്രൂപ്പ് കളിച്ചു തമ്മിലടിച്ച് പദ്ധതി കുളം ആക്കുകയായിരുന്നു. ഭരണം കിട്ടുമ്പോള്‍ ഒന്നും ചെയ്യാതെ തമ്മിലടിച്ചിട്ട് ഇപ്പോള്‍ കൂട്ടക്കരച്ചില്‍ നടത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Read Also: കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൽഡിഎഫിന്റെ വിജയം അനിവാര്യം; ടി പി രാമകൃഷ്‌ണൻ

പ്രതിപക്ഷ നേതാവ് ബിജെപിക്ക് ഓക്‌സിജന്‍ കൊടുക്കുകയാണ്. പാലക്കാട് എല്‍ഡിഎഫും യുഡിഎഫുമാണ് മത്സരം. ബിജെപി നല്ല മത്സരത്തില്‍ എന്ന് അവരുടെ പ്രസിഡണ്ട് പോലും പറയുന്നില്ല. പ്രതിപക്ഷ നേതാവ് മാത്രമാണ് ആണ് അത് പറയുന്നത്. കെ മുരളീധരന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.

ബിജെപിയും യുഡിഎഫും ഒരുമിച്ച് ട്രാക്ടര്‍ ഓടിക്കുന്നതായിരുന്നു നല്ലത്. സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചത്തല്ല ട്രാക്ടര്‍ ഓടിക്കേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ പോയി കേന്ദ്രത്തിനെതിരെ ആയിരുന്നു. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ മുറിയിലേക്ക് വിളിപ്പിച്ചതല്ലേ ഉള്ളൂ, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ആയിരുന്നെങ്കില്‍ തല്ലിക്കൊന്നേനെ. അതിനാൽ അദ്ദേഹം ബിജെപിയിലെ മിതവാദിയാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News