അമൃത്‌പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഖലിസ്ഥാന്‍ നേതാവ് അമൃത്‌പാൽ സിംഗിന് ഇന്ത്യ കൊടും ഭീകരനായി കാണുന്ന നേതാവുമായി ബന്ധമെന്ന് പഞ്ചാബ് പൊലീസ് . കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തീവ്രവാദി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഹര്‍വീന്ദര്‍ സിംഗ് റിന്ദയാണ് ഈ ഭീകരന്‍. ഇയാളുമായി അമൃത്‌പാൽ സിംഗിന് ബന്ധമുണ്ടെന്നാണ് പഞ്ചാബ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

അമൃത്‌പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിലിന് പഞ്ചാബ് സർക്കാർ ഉന്നതതല യോഗം വിളിച്ചു. അതേസമയം പഞ്ചാബ്-കേന്ദ്ര സർക്കാരുകളുടെ ഉദ്ദേശശുദ്ധിയിൽ സംശയം ഉണ്ടെന്നു പറഞ്ഞ് കോൺഗ്രസ്‌ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അമൃത്പാൽ എങ്ങനെ രക്ഷപ്പെട്ടു എന്ന് പഞ്ചാബ് കോൺഗ്രസ്‌ അധ്യക്ഷൻ അമരീന്ദർ സിങ് ബ്രാർ ചോദിച്ചു. പഞ്ചാബിലെ നിരപരാധികൾക്കെതിരെ നടപടിയെടുക്കരുതെന്നും അമരീന്ദർ സിങ് ബ്രാർ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News