അങ്കോള സംഭവം; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു

അങ്കോളയില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. തിരച്ചില്‍ നാളെ രാവിലെ വീണ്ടും ആരംഭിക്കും. പ്രദേശത്ത് രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലെന്ന് നേരത്തെ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രയേല്‍ അറിയിച്ചിരുന്നു. മണ്ണിടിച്ചില്‍ സാധ്യത രൂക്ഷമായി തുടരുന്ന പ്രദേശത്ത് മഴ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. മഴ കാരണം മണ്ണ് വാരാന്‍ ബുദ്ധിമുട്ടുണ്ടെന്നും വെള്ളം വീണ്ടും താഴേക്ക് ഒലിച്ചിറങ്ങുകയാണെന്നും ഇത് പ്രദേശത്ത് വലിയ രീതിയില്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായും രഞ്ജിത് പറഞ്ഞു.

ALSO READ: അങ്കോള അപകടം: സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ

സോളാര്‍ സിസ്റ്റവും സൗണ്ട് നാവിഗേഷന്‍ ആന്‍ഡ് ട്രെയിന്‍ഡ് സിസ്റ്റം ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രദേശം മുഴുവന്‍ പരിശോധിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് വെല്ലുവിളികളേറെയാണ്. പ്രദേശത്തെ മുഴുവന്‍ മണ്‍കൂനകളും പരിശോധിക്കുന്നുണ്ട്. വെള്ളത്തില്‍ നേവി സോളാര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സൈന്യം നിലവില്‍ ഉപകരണങ്ങള്‍ കൊണ്ടുവന്നിട്ടില്ല. ഒരു റഡാര്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാളെ ഉച്ചയോടെ അത് എത്തുമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളതെന്നും രഞ്ജിത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News