അര്‍ജുനായുള്ള തിരച്ചില്‍ തുടരുമെന്നും ലോറി നാളെ പുറത്തെടുക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ദേവ് എംഎല്‍എ. മണ്ണ് നീക്കം ചെയ്യാന്‍ നേരത്തേ ഹിറ്റാച്ചികള്‍ കൊണ്ടുവന്നിരുന്നു. അതോടൊപ്പം ബൂം ലെങ്ത് ക്രെയിനും വലിയ സഹായകമായി മാറി. അതുപയോഗപ്പെടുത്തിയാണ് പുഴയുടെ അടിയില്‍ മണ്ണ് മൂടി കിടക്കുന്ന വാഹനത്തിനെ തിരിച്ചറിയാന്‍ സാധിച്ചത്. ഇന്ന് പ്രതികൂലമായ കാലാവസ്ഥ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയായിരുന്നു. ആ മഴയുടെ പശ്ചാത്തലത്തില്‍ പുഴയില്‍ നന്നായി നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. നേവിയുമായി ബന്ധപ്പെട്ടവര്‍ക്കും, സ്‌കൂബാ ഡൈവിംങ് ഉള്‍പ്പെടയുള്ളവരെ ഉപയോഗിക്കുന്നതിന് പരിമിതികളും ഉണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.
നാളെ വളരെ നേരത്തേ തന്നെ രക്ഷാദൗത്യം ആരംഭിക്കും. പെട്ടെന്ന് തന്നെ അര്‍ജുനെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കളക്ടറുമായി സംസാരിച്ചിരുന്നുവെന്നും സച്ചിന്‍ദേവ് പറഞ്ഞു. ലക്ഷ്യത്തിലേക്ക് എത്തുന്നുവെന്ന സൂചന കിട്ടിയപ്പോള്‍ തന്നെ ഇനി ഇടവേളകളില്ലാതെ തുടര്‍നടപടികളിലേക്ക് പോകണം എന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും രക്ഷാദൗത്യത്തിന്റെ പുരോഗതി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായും സച്ചിന്‍ദേവ് കൂട്ടിച്ചേര്‍ത്തു.
ALSO READ:പ്രതീക്ഷയോടെ സൈന്യവും കേരളവും; അര്‍ജുനായി ഡ്രോണുകള്‍ അടക്കം എത്തുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here