മലമ്പുഴ ഡാമിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു

മലമ്പുഴ ഡാമിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ഡാമിന്റെ ആഴം കൂടിയ ഭാഗത്ത് അജ്ഞാതൻ എടുത്തു ചാടിയത്.ഉദ്യാനം കാണാനെത്തിയാളാണ് ഡാമില്‍ ചാടിയത്. ഷട്ടര്‍ ഭാഗത്ത് നിന്നുമാണ് ഇയാൾ ഡാമില്‍ ചാടിയത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.

ALSO READ:കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

ഡാമിലെ ഏറ്റവും ആഴം കൂടിയ ഭാഗത്താണ് ഇയാൾ ചാടിയത്.അഗ്‌നിശമന സേന എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബാഗും മറ്റും കരയില്‍ നിന്ന് ലഭിച്ചു. ഇരുട്ടായതോടെ ഇന്നലെ നിര്‍ത്തിവെച്ച തെരച്ചിൽ ഇന്ന് രാവിലെയോടെ പുനരാരംഭിക്കുകയായിരുന്നു.

ALSO READ:ആദിത്യ എല്‍ 1 ന്റെ നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തൽ വിജയകരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here