ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി.പ്രതിയെ കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു.കൃത്യത്തിനു ശേഷം മൊബൈൽ ഫോണുകൾ മോഷ്ടിച്ച വീട്ടിലും പ്രതിയെ എത്തിച്ചു.കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ALSO READ:ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

ആലുവ ചാത്തൻപുറത്ത് ആയിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്.ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്.വീട്ടിനുള്ളിൽ മറ്റുള്ളവർക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. നാട്ടുകാരുടെ അന്വേഷണത്തിൽ സമീപത്തെ പാടത്തുനിന്ന് പരുക്കേറ്റ് രക്തംവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ALSO READ:ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ വിമാനം തകർന്നു

ബിഹാർ സ്വദേശികളാണ് പെൺകുട്ടിയുടെ കുടുംബം. കുട്ടിയുടെ പിതാവ് ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് പോയിരുന്നു. അമ്മയും മൂന്നു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
തുറന്നു കിടന്ന ജനൽ വഴിയാണ് പ്രതി വാതിൽ തുറന്ന് അകത്ത് കയറി കുട്ടിയെ തട്ടികൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News