കൊച്ചിയില്‍ ഓപ്പറേഷന്‍ വാഹിനിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി

കൊച്ചിയില്‍ ഓപ്പറേഷന്‍ വാഹിനിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. എറണാകുളം ജില്ലയിലെ പ്രധാന 38 ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതാണ് ഓപ്പറേഷന്‍ വാഹിനിയുടെ രണ്ടാം ഘട്ടം. 20 ദിവസം കൊണ്ട് രണ്ടാംഘട്ടം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ അടിഞ്ഞുകൂടിയ ചെളിയും എക്കലും പോളയും നീക്കം ചെയ്യുന്ന പ്രവൃത്തിയോടെയാണ് ഓപ്പറേഷന്‍ വാഹിനിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായത്. പ്രവൃത്തികള്‍ നേരിട്ടുകണ്ട് വിലയിരുത്താന്‍ മന്ത്രി പി.രാജീവ് മുട്ടാര്‍ പുഴയോരത്തെത്തി. ഓപ്പറേഷന്‍ വാഹിനിയുടെ രണ്ടാം ഘട്ടം 20 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

രണ്ട് പ്രളയാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം ഓപ്പറേഷന്‍ വാഹിനിക്ക് ജില്ലയില്‍ തുടക്കം കുറിച്ചത്. പുഴയിലൂടെ ഒഴുകിവരുന്ന വെള്ളം കൈവഴികളിലൂടെ കായലിലേക്കും കടലിലേക്കും സുഗമമായി പോകുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യ ഘട്ടത്തിനായി 30 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തവണ 4.46 കോടി രൂപയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മുട്ടാര്‍ പുഴയ്ക്കു പുറമെ, മാഞ്ഞാലി തോട്, ഇടപ്പള്ളി തോട്, കൈപ്പെട്ടിപ്പുഴ തോട് ഉള്‍പ്പെടെ ജില്ലയിലെ പ്രധാന 38 ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതാണ് ഓപ്പറേഷന്‍ വാഹിനിയുടെ രണ്ടാം ഘട്ടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രധാന ചുമതലയിലാണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News