മുഖത്ത് ചുളിവുകള്‍ ഇല്ല, തടിയും കുറഞ്ഞു; താരസുന്ദരിയുടെ ഫോട്ടോയുടെ രഹസ്യമിത്

കഴിഞ്ഞ ദിവസങ്ങളിൽ പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യറായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യറായ് ഫാഷൻ വീക്കിൽ എത്തിയത്.ലോകത്തിലെ ഏറ്റവും പ്രമുഖര്‍ അണിനിരക്കുന്ന വേദിയാണിത്. ഐശ്വര്യയുടെ റാംപ് വാക്കും ഏറെ ശ്രദ്ധനേടിയിരുന്നു.

ALSO READ:മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ശ്മശാനതുല്യം; ആരോപണവുമായി പ്രതിപക്ഷം

എന്നാല്‍ ഇപ്പോൾ ഫാഷൻ വീക്കിൽ പങ്കെടുത്ത ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ചിത്രങ്ങളില്‍ കറുത്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്.എന്നാൽ ഫാഷൻ വീക്കിലുള്ള ഐശ്വര്യാറായിയുടേ ചിത്രങ്ങൾ ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തിയെന്നാണ് ആരോപണം.

ALSO READ:വിശ്രമജീവിതം കേരളത്തിൽ ചിലവഴിക്കാൻ മോഹമെന്ന് മേധാ പട്കർ
ഈ ഫോട്ടോയിൽ മുഖത്തെ ചുളിവുകള്‍ ഐശ്വര്യ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഒപ്പം മൊത്തത്തില്‍ തടിയും കുറച്ചിട്ടുണ്ടെന്നാണ് ആളുകൾ പറയുന്നത്. ഇതേ വസ്ത്രത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെടുന്ന ക്ലോസപ്പ് ചിത്രങ്ങള്‍ അടക്കം ഇതിന് തെളിവായി പറയുന്നുണ്ട്.

പ്രായമാകുന്നു എന്ന കാര്യം അംഗീകരിക്കാന്‍ എന്തിന് മടിക്കണം എന്നതടക്കം നിരവധി കമന്‍റുകള്‍ വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News