ഹെലികോപ്റ്റർ പറത്തരുതെന്ന് ശുപാർശ; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. കഴിഞ്ഞ 28 ന് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറത്തിയിരുന്നു. ഇതിനെ തുടർന്നാണ് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാർശ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പലതവണ പറന്നത് വിവാദമായിരുന്നു.

also read :ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍

കഴിഞ്ഞ 28 ന് വൈകിട്ട് ഏഴുമണിയോടെയാണ് സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അനധികൃതമായി ക്ഷേത്രത്തിന് മുകളിലൂടെ പറത്തിയത്. ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

അതേസമയം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷൻ അധികൃതർ പൊലീസിനോട് വ്യക്തമാക്കി. സൈന്യത്തിൽ നിന്ന് വിരമിച്ച പൈലറ്റുമാർ സ്വകാര്യ വിമാനക്കമ്പനികളിൽ പ്രവേശിക്കുന്നതിന് മുൻപ് ഇത്തരം പരിശീലന പറത്തലുകൾ നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.

also read :“ചെകുത്താന്‍ വിഷം, ഞാന്‍ പത്ത് വര്‍ഷമായി റേപ്പ് ചെയ്തു കൊണ്ടിരുന്നാല്‍ നിങ്ങള്‍ വെറുതെ വിടുമോ”: നടന്‍ ബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News