‘ദി ഷൈനിങ്’ താരം ഷെല്ലി ദുവാൽ അന്തരിച്ചു

അമേരിക്കൻ നടി ഷെല്ലി ദുവാൽ അന്തരിച്ചു. 75 വയസ്സായിരുന്നു. പ്രമേഹബാധയെത്തുടർന്ന് ടെക്സസിലെ വസതിയിൽ വിശ്രമത്തിലിരിക്കെയാണ്‌ അന്ത്യം സംഭവിച്ചത്. ‘ദി ഷൈനിങ്’, ‘ദി ഫോറസ്റ്റ്‌ ഹിൽ’, ‘3 വിമൻ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ്‌ നടിയാണ് ഷെല്ലി. ഷെല്ലി ദുവാൽ 1970കളിലാണ്‌ സിനിമാരംഗത്തേക്ക്‌ കടന്നുവരുന്നത്‌.

ALSO READ: നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; ഉടായിപ്പ് കാണിച്ചാൽ പണി വരുവേ…

കാൻ ഫിലിം ഫെസ്റ്റിവലിൽ റോബർട്ട് ഓൾട്ട്മാന്റെ ‘3 വിമനി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ഹൊറർ ചിത്രമായ ‘ദി ഷൈനിങിലെ’ പ്രകടനമാണ് പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത്‌. 20 കൊല്ലത്തോളം സിനിമാരംഗത്തുനിന്ന്‌ വിട്ടുനിന്നിരുന്നു. ശേഷം 2022-ൽ ‘ദി ഫോറസ്റ്റ് ഹിൽസ്’ എന്ന ചിത്രത്തിലൂടെ ഷെല്ലി ദുവാൽ വീണ്ടും സിനിമാരംഗത്തേക്ക്‌ തിരിച്ചുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News