പാമ്പ് കടിച്ചതിനാല്‍ തിരിച്ച് പാമ്പിന്റെ തല കടിച്ച് മുറിച്ചു, മൂന്ന് യുവാക്കള്‍ പിടിയില്‍

പാമ്പ് കടിച്ചതിനാല്‍ തിരിച്ച് പാമ്പിനെ കടിച്ച് തല മുറിച്ച് കൊന്നശേഷം വീഡിയോ പ്രചരിപ്പിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. തമിഴ്നാട് റാണിപേട്ട് കൈനൂര്‍ സ്വദേശികളായ മോഹന്‍, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.

മോഹന്റെ കൈയില്‍ പാമ്പ് നേരത്തേ കടിച്ചുവെന്നും, ഇതിന്റെ പ്രതികാരമായിട്ടാണ് കടിച്ച് കൊലപ്പെടുത്താന്‍ പോകുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വേര്‍പ്പെട്ട പാമ്പിന്‍ തലയുടെ ദൃശ്യങ്ങളും മൂവര്‍സംഘം ചിരിക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്‌ വീഡിയോയില്‍ കാണാം.

വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടി കേസെടുത്തു. മൂന്നുപേര്‍ക്കുമെതിരെ മൃഗപീഡനം, വന്യജീവിയെ കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News