പാമ്പുകൾക്ക് മാളമുണ്ട്… പക്ഷേ, ആ മാളത്തിനു പിന്നിലൊരു കഷ്ടപ്പാടിന്റെ കഥയുമുണ്ട്; സ്വസ്ഥമായൊന്ന് കയറിക്കിടക്കാനായി റോഡിലെ മണ്ണ് നീക്കുന്ന പാമ്പ്, അത്യപൂർവ കാഴ്ച

പാമ്പെന്ന് കേട്ടാൽ ആദ്യമൊന്ന് പേടിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വരുന്ന പാമ്പുകളുടെ അപൂർവ ജീവിത രീതികളും പ്രത്യേകതകളുമൊക്കെ കേട്ടാൽ ഒന്നു നോക്കാത്തവരായോ, വായിക്കാത്തവരോ ആയി ആരുമുണ്ടാകില്ല. അത്തരത്തിലുള്ള ഒരപൂർവ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരം​ഗമായിരിക്കുന്നത്. വിഷപ്പാമ്പുകൾ ഏറെയുള്ള ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സൺഷൈൻ കോസ്റ്റിൽ നിന്നാണ് ദൃശ്യങ്ങൾ.

ALSO READ: ഇതെന്താ അടുക്കളയിലും ഹോളിയോ?; നിറത്തില്‍ മുങ്ങി ഒരു പാത്രം കഴുകല്‍ അപാരത, ഇന്റര്‍നെറ്റില്‍ വൈറല്‍

ടാറിട്ട റോഡിന് സമീപത്തുള്ള ഒരു കുഴിയിൽ തലയിട്ട് കുഴിയിലെ മണ്ണ് മുഴുവൻ നീക്കുന്നതിനായി കഠിന പരിശ്രമം നടത്തുന്ന ഈസ്റ്റേൺ ബ്രൗൺ ഇനത്തിൽപ്പെട്ട പാമ്പാണ് ദൃശ്യങ്ങളിലെ താരം. തവള, എലി, ആമ എന്നിവ ഉപേക്ഷിച്ച മാളങ്ങൾ കണ്ടെത്തി അവയ്ക്ക് അനുയോജ്യമായ രീതിയിൽ ആ കുഴിയെ മാറ്റുകയാണ് പാമ്പ് ചെയ്യുന്നത്. സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലൻഡിലെ പാമ്പ് പിടിത്തക്കാരുടെ ഇൻസ്റ്റഗ്രാം പേജാണ് അപൂർവ വിഡിയോ പുറത്തുവിട്ടിട്ടുള്ളത്. ആദ്യമായാണ് ഇത്തരമൊരു കാഴ്ച കാണുന്നതെന്നും വടക്കേ അമേരിക്കൻ ബുൾസ്നേക്കുകൾ മുട്ടയിടുന്നതിനായി ഇത്തരത്തിൽ കുഴിയൊരുക്കാറുണ്ടെന്നും വിദ​ഗ്ധർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here