മരുമകന്‍ അമ്മായിഅമ്മയെ വെട്ടി കൊന്നു

തിരുവനന്തപുരത്ത് അരുവിക്കരയില്‍ ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് സ്വദേശി താഹിറയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഇവരുടെ മരുമകന്‍ അലി അക്ബറാണ് പ്രതി.

കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് സംഭവം. ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ് ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകന്‍ അലി അക്ബറിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ ഇയാളുടെ നിലയും ഗുരുതരമാണ്.
ഭാര്യയെയും ഇയാള്‍ വെട്ടി പരുക്കേല്‍പ്പിച്ചു.

ഭാര്യയെ ആക്രമിക്കാന്‍ എത്തിയ അലി അക്ബറിനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് താഹിറക്ക് വെട്ടേറ്റതെന്നാണ് വിവരം. അലി അക്ബറിന്റെ ഭാര്യ മൂംതാസിനും ഗുരുതര പരുക്കുണ്ട്. ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലി അക്ബറും ഭാര്യ മൂംതാസും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇരുവരും സര്‍ക്കാര്‍ ജീവനക്കാരാണ്. അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News