റീല്‍സ് കണ്ടതിന് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം ബെംഗളുരുവിൽ

ബെംഗളുരുവിൽ മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് ഈ ദാരുണ സംഭവം. അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് 14 വയസുകാരന്‍ തേജസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പഠിക്കാൻ മടിപിടിച്ച് മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മർദിച്ച് കൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് തലയ്ക്ക് അടിച്ച കൊലപ്പെടുത്തുകയായിരുന്നു.

Also read:“സന്ദീപ് വാര്യര്‍ക്ക് കുറച്ച് കാലം കഴിയുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകും’: മന്ത്രി കെഎന്‍ ബാലഗോപാല്‍

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാൽ മൊബൈല്‍ ഫോണില്‍ മകൻ റീല് കണ്ടുകൊണ്ടിരിക്കുന്നത് രവികുമാറിനെ പ്രകോപിതനാക്കി. തുടർന്നാണ് മകനെ രവികുമാർ ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

The son was beaten to death by his father in Bengaluru

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News