തിരുവനന്തപുരത്ത് നടക്കാനിരുന്ന ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു

ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കേണ്ട സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരമാണ് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു മത്സരം ഷെഡ്യൂൾ ചെയ്തിരുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കാനിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം നടക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തലിലാണ് മത്സരം ഉപേക്ഷിച്ചത്.

Also Read; 2023 ഏഷ്യൻ ഗെയിംസ് ; മെഡൽ നേട്ടത്തിലും തന്റെ നാടിനെ ഓർത്തുതേങ്ങി റോഷിബിന ദേവി

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.ഇരു ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും. അതേസമയം മൂന്ന് സന്നാഹ മത്സരങ്ങളാണ് ഇന്ന് ക്രമീകരിച്ചിരുന്നത്. ഹൈദരാബാദില്‍ ന്യൂസിലൻഡ് – പാകിസ്ഥാന്‍ മത്സരം, ശ്രീലങ്ക- ബംഗ്ലാദേശ് പോരാട്ടം എന്നിവയാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് പുറമെ നടക്കുന്ന മറ്റ് രണ്ട് മത്സരങ്ങള്‍.

Also Read; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിനൊപ്പം റീലീസിനൊരുങ്ങി ഷാരൂഖ് ചിത്രവും

തിരുവനന്തപുരം ജില്ലയിൽ തുടരുന്ന ശക്തമായ മഴയാണ് ക്രിക്കറ്റ് പൂരത്തിന്റെ ആവേശം തുടക്കത്തിലെ കെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മണിക്കും മൂന്നരക്കും അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും ഔട്ട്ഫീല്‍ഡില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാല്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് ആവേശം കാണാൻ എത്തിയ കാണികളും ഇതോടെ നിരാശരായി.

Also Read; വമ്പൻ കളക്ഷനുമായി മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’

നാളെ ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള സന്നാഹ മത്സരവും ഒക്ടോബർ രണ്ടിന് ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടവും മൂന്നിന് ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെയും കാര്യവട്ടത്ത് വച്ച് നേരിടും. മഴ തുടർന്നാൽ ഈ മത്സരങ്ങളും ആശങ്കയിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News