ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്.കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് ജി 20 യിൽ പങ്കെടുക്കാൻ സ്പാനിഷ് പ്രസിഡന്റ് എത്താത്തത്.എക്‌സിലൂടെയാണ് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് അറിയിച്ചത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഉച്ചകോടിയില്‍ സ്പെയിനിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് വൈസ് പ്രസിഡന്റ് നാദിയ കാല്‍വിനോയും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാറെസും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:വിവിധ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
അതേസമയം സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ പ്രഗതി മൈതാനിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലും എക്‌സിബിഷന്‍ സെന്ററിലും ഭാരത് മണ്ഡപത്തിലുമായാണ് ജി20 ഉച്ചകോടി നടക്കുക. അതേസമയം ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ കനത്ത സുരക്ഷയില്‍ ആണ് രാജ്യ തലസ്ഥാനം. 40 ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന ജി20ക്കായി പഴുതടച്ച സുരക്ഷാ ചക്രവ്യൂഹമാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രത്തലവന്മാര്‍ സഞ്ചരിക്കുന്ന പാതകളിലും താമസിക്കുന്നയിടങ്ങളും ഉള്‍പ്പെടെ ദില്ലി പൂര്‍ണമായും സ്തംഭിക്കും. ദില്ലി വിമാനത്താവളം മുതല്‍ ജി 20 നടക്കുന്ന പ്രഗതി മൈതാന്‍ വരെ കനത്ത പൊലീസ് വലയത്തിലാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം പേരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
ALSO READ:ജി20 ഉച്ചകോടി; ബൈഡൻ മൗര്യയിൽ താമസിക്കും; ലോകനേതാക്കൾക്ക് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here