അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കൊല്ലത്ത് കാർ ഡ്രൈവറുടെ കൊടും ക്രൂരത; അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു

കൊല്ലത്ത് സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ അമിത വേഗത്തിലെത്തിയ കാർ കയറ്റിയിറക്കി കാർ ഡ്രൈവറുടെ കൊടും ക്രൂരത.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ യാത്രികരെ ആദ്യം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ALSO READ: ഓണാഘോഷത്തിനിടയിലേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്

തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കുഞ്ഞുമോൾക്ക് സമീപം ആളുകൾ തടിച്ചു കൂടിയതോടെ കാർ ഡ്രൈവർ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ പ്രദേശത്തു നിന്നും രക്ഷപ്പെടാനായി അപകടത്തിൽ പരുക്കേറ്റ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റു. സംഭവത്തെ തുടർന്ന് കാറും കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഡ്രൈവർ അജ്മൽ സംഭവത്തിനു ശേഷം ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News