യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ് വിമാനം; കരിപ്പൂരില്‍ നിന്നും പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം വൈകിട്ട് പുറപ്പെടുമെന്ന് അറിയിപ്പ്

കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പടേണ്ട വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 5:25 ന് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത്. വിമാനത്തില്‍ പുറപ്പടേണ്ടിയിരുന്ന യാത്രക്കാര്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബോഡിങ്ങ് കഴിഞ്ഞ യാത്രക്കാര്‍ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.

Also Read : കെട്ടിടത്തിന്റെ നിര്‍മ്മാണം നിയമങ്ങള്‍ പാലിക്കാതെ; മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ

യാത്രക്കാര്‍ പ്രതിഷേധം ആരംഭിച്ചതോടെയാണ് ഭക്ഷണമടക്കം നല്‍കാന്‍ അധികൃതര്‍ തയ്യാറായത്. വിമാനം വൈകട്ട് 05.30 ന് പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന അറിയിപ്പ്. എന്നാല്‍ വിമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോ സ്പേസ്ജെറ്റ് അധികൃതരോ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസവും ഇതേ  വിമാനം വൈകിയാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത്.

Also Read : യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News