നിരവധി നടിമാരുടെ പേരുകൾ വന്നു; ഒടുവിൽ ദളപതി 68 ലെ നായികയാകുന്ന താരം

വിജയ് ചിത്രം ദളപതി 68 ലെ നായികയെ കുറിച്ചുള്ള സൂചനകൾ പുറത്ത്. നിരവധി നടിമാരുടെ പേരുകൾ മാറിവന്നെങ്കിലും താരതമ്യേന പുതുമുഖമായ മറ്റൊരാള്‍ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നടി മീനാക്ഷി ചൌധരിയുടെ പേരാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകൾ.

ALSO READ:നവോത്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കി ജാതി മത ചിന്തകളെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം: മുഖ്യമന്ത്രി

എന്നാൽ മീനാക്ഷിയുടെ കാസ്റ്റിം​ഗ് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ പുറത്തെത്തിയിട്ടില്ല. വിജയ് ആന്‍റണി നായികയായ കൊലൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മീനാക്ഷി. 2019 ല്‍ പുറത്തെത്തിയ അപ്സ്റ്റാര്‍ട്സ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റം.

ALSO READ:സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം പൂജ ചടങ്ങുകളോടെ ചിത്രത്തിന് ഇന്ന് തുടക്കമായി. നാളെ ചെന്നൈയില്‍ ചിത്രീകരണത്തിന് തുടക്കമാവും. ​വിദേശത്താവും രണ്ടാമത്തെ ഷെഡ്യൂള്‍ നടക്കുക. ആക്ഷന്‍ ത്രില്ലറെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുകയെന്നും പറയപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News