മണിപ്പൂർ സംഘർഷം; നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കാൻ ഗവർണറോട് ശുപാർശയുമായി സംസ്ഥാന കാബിനറ്റ്

മണിപ്പൂരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കാൻ ഗവർണറോട് സംസ്ഥാന കാബിനറ്റ് ശുപാർശ. ആഗസ്റ്റ് 21ന് നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കുന്നതിനായി ശുപാർശ ചെയ്തിരിക്കുന്നതായി ഔദ്യോഗിക പ്രസ്താവന. മണിപ്പൂരിലെ സംഘർഷ പശ്ചാത്തലം ചർച്ച ചെയ്യാൻ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

also read: ചാന്ദ്രയാൻ 3 ശനിയാ‍ഴ്ച ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും

“മെയ് ആദ്യം മുതൽ വംശീയ കലഹങ്ങളാൽ ആടിയുലഞ്ഞ സംസ്ഥാനത്ത് എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നേടുന്നതിനും സാഹചര്യം ചർച്ച ചെയ്യുന്നതിനും ഏറ്റവും ഉചിതമായ വേദിയാണ് നിയമസഭ,” എന്ന് സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എം എൽ എമാർ കഴിഞ്ഞ മാസം ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞു.

also read: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത 11 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം

അതേസമയം, കുക്കി സമുദായത്തിലെ നിരവധി എം എൽ എ മാർ തങ്ങളുടെ പ്രദേശങ്ങളിൽ പ്രത്യേക ഭരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരായ മെയ്‌തെയ് സ്ത്രീകള്‍ നിരോധിത മേഖലയില്‍ എത്തിയതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിയാനും നിരോധിത മേഖലയിലേക്ക് കടക്കാനും ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിഷ്ണുപുര്‍ ജില്ലയിലെ കങ്കവൈ ഭൗഗക്ചവോ എന്നിവിടങ്ങളിലാണ് സംഘര്‍ഷം വീണ്ടും ഉണ്ടായത്. പ്രതിഷേധക്കാര്‍ സുരക്ഷാ സേനയ്ക്ക നേരെ കല്ലുകളെറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News