പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു.അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം. കൊച്ചിയിൽ മന്ത്രി പി രാജീവ് വിളിച്ച വാർത്ത സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ മികച്ച പൊതു മേഖലാ സ്ഥാപനം, മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ പുരസ്കാരങ്ങൾക്കൊപ്പം വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളും പ്രഖ്യാപിച്ചു.

Also Read; കരുവന്നൂരിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല; മന്ത്രി വിഎൻ വാസവൻ

നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ. മാനുഫാക്ചറിംഗ് മേഖലയിൽ 100 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് മുകളിലും 100 കോടി രൂപക്ക് താഴെയും വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനം, മാനുഫാക്ചറിംഗ് ഇതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രേഖപ്പെടുത്തിയ വാർഷിക വളർച്ചാനിരക്ക് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് അവാർഡ് നിർണ്ണയിച്ചത്.

Also Read; കേരള സെന്റര്‍ അവാര്‍ഡ്; ഡോ. ശ്യാം കൊട്ടിലില്‍ അടക്കമുള്ള എട്ട് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികള്‍ക്ക്

മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ,മാനേജിംഗ് ഡയറക്ടർ എന്നീ പുരസ്കാരത്തിനായി സ്ഥാപനത്തിന്റെ പ്രകടനവും കൈവരിച്ച പ്രത്യേക നേട്ടങ്ങളും പരിഗണിച്ചതായി അവാർഡ് നിർണ്ണയ സമിതി അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മികവുറ്റതാക്കുന്നതിന് സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമായാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്കാരം. അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കുള്ള ആദ്യ മൂന്ന് അവാർഡുകൾക്ക് 50000, 25000, 10000 രൂപ വീതവും പ്രശസ്തിഫലകവുമാണ് ലഭിക്കുക.

Also Read; മാധ്യമപ്രവർത്തകർക്കെതിരായ കടന്നു കയറ്റാതെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News