തലസ്ഥാനത്തെ പ്രമുഖര്‍ അംഗങ്ങളായുള്ള ട്രിവാന്‍ഡ്രം ക്ലബിന്‍റെ സ്ഥലം തിരിച്ചു പിടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഭൂമിയുടെ തണ്ടപ്പേര്‍ റദ്ദാക്കി റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള പ്രമാണം ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ക്ലബ്ബ് അധികൃതർക്ക് സാധിക്കാത്തതിനെ തുടർന്നാണ് നടപടി.
Also read: തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി
യൂറോപ്യൻ ക്ലബ്ബ് എന്ന പേരിൽ 1900 ത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ക്ലബ്ബിന് അന്നുമുതൽ ഭൂമിയിൽ അവകാശമുണ്ടെന്നായിരുന്നു ക്ലബ്ബ് അധികൃതരുടെ വാദം. ഭൂമിയുടെ അവകാശം സ്ഥാപിക്കാനായി ക്ലബ് അധികൃതർ 1902 ലെ ഒരു കരാർ ഹാജരാക്കിയിരുന്നുവെങ്കിലും ഇതിൽ ഈ ഭൂമി താൽക്കാലികമായി വാടകയ്ക്ക് സ്വന്തമാക്കിയതാണെന്ന് സർക്കാർ കണ്ടെത്തി. യൂറോപ്യൻ ക്ലബ്ബിന്റെ പിന്തുടർച്ചാവകാശം 1991 ൽ രജിസ്റ്റർ ചെയ്ത ട്രിവാൻഡ്രം ക്ലബ്ബിന് ലഭിച്ചെന്നും അധികൃതർ വാദിച്ചു.
Also read: മുനമ്പം: വി ഡി സതീശന്റെ ‘ഫത്‌വ’ യോട് പാണക്കാട്ടെ ഖാളിമാർ യോജിക്കുന്നുണ്ടോ ? ഐ എൻ എൽ
എന്നാൽ, ഇത് ചോദ്യം ചെയ്ത് 2017ല്‍ ഒരു സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തില്‍ സ്ഥലത്തിന്റെ ഉടമസ്ഥത ക്ലബിന് അനുവദിച്ചിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറും ജില്ലാ കലക്ടറും റിപ്പോര്‍ട്ട് നല്‍കി. ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള പ്രമാണം ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനും അധികൃതർക്ക് സാധിച്ചില്ല. ഇതോടെ ക്ലബിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലെന്ന് 2021ല്‍ ഹൈക്കോടതി വിധിച്ചു. ഇതേത്തുടർന്നാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾ സര്‍ക്കാര്‍ ആരംഭിച്ചത്. ഭൂമിയില്‍ ക്ലബിന് അവകാശമില്ലെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഭൂമിയുടെ തണ്ടപ്പേര്‍ റദ്ദാക്കിയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. തുടര്‍നടപടി സ്വീകരിക്കാൻ ലാന‍്‍ഡ് റവന്യൂ കമ്മീഷണറെയും ചുമതലപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here