വി സി മോഹനൻ കുന്നുമ്മലിന്റെ പുനർ നിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർവകലാശാല ചാൻസലർ പദവിയിലിരിക്കുന്ന ഗവർണറുടേത് പെരുമാറ്റ ചട്ടലംഘനം. സർക്കാരിനെ പൂർണമായും അവഗണിച്ചാണ് പുനർ നിയമന ഉത്തരവ് നൽകിയതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ആരോഗ്യ സർവകലാശാല വൈസ് ചാൻസൽറായ മോഹനൻ കുന്നുമ്മലിന് അഞ്ചുവർഷം കൂടി തുടരാമെന്ന ഉത്തരവ് സർവകലാശാല ചാൻസിൽ പദവിയിലിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറപ്പെടുവിച്ചത്. സർച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിൻവലിച്ചാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഗവർണറുടെ ഉത്തരവ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തിറക്കിയ ഉത്തരവ് പശോധിക്കും. പൂർണ്ണമായും സർക്കാരിനെ അവഗണിച്ചുള്ള നടപടി സുപ്രീംകോടതി വിധിയുടെ അന്തസത്തക്ക് എതിരാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

Also read:‘ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായല്ലോ…’; യമുനയുടെ മലിനീകരണത്തിൽ പ്രതിഷേധിക്കാൻ നദിയിലിറങ്ങിയ ബിജെപി നേതാവിന് കിട്ടിയത് മുട്ടൻ പണി

കണ്ണൂർ സർവ്വകലാശാലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനഃർനിയമനം നൽകാതെ മോഹനൻ കുന്നുമ്മലിന് വീണ്ടും നിയമനം നൽകിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നത് ഒന്നുകൂടി വ്യക്തമാവുകയാണ്. കേരള സർവകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള പുതിയ പാനൽ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജ്ഭവന് കൈമാറിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു മറുപടി നൽകാതെയാണ് പ്രത്യേക താല്പര്യം ഉള്ളയാളെ വീണ്ടും സംരക്ഷിക്കുന്ന നിലപാട് ഗവർണർ സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News