അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ALSO READ:വയനാട് ദുരന്തബാധിതരായ കുട്ടികൾക്ക് മുളമന സ്കൂളിന്റെ കരുതൽ

ഷിരൂരില്‍ അര്‍ജുന്റെ ട്രക്ക് ഇന്നാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്ന് മൃതദേഹം ലഭിച്ചു. ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയിട്ടുള്ളത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായത്.

ALSO READ:മെഡിക്കല്‍ കോളേജുകള്‍ക്കും സേവന മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ കോണ്‍ടാക്ട് പോയിന്റ് രണ്ടില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. ലോറി പുഴയുടെ അടിത്തട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഭാരത് ബെന്‍സ് കമ്പനിയുടെ ട്രക്ക് ക്യാബിന്റെ മുന്‍വശമാണ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News